എംഎസ്എഫ് നേതാവിന്റെ വീട്ടിലേക്ക് പെട്രോൾ ബോംബെറിഞ്ഞു

മലപ്പുറത്ത് എംഎസ്എഫ് നേതാവിന്റെ വീടിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞു. സംസ്ഥാന സെക്രട്ടറി സുഫിയാൻ വില്ലന്റെ ചാപ്പനങ്ങാടിയിലെ വീടിന് നേരെയാണ് ആക്രമണം. പുലർച്ചെ രണ്ടരയോടെയായിരുന്നു അക്രമം. എംഎസ്എഫ് നേതാവിന്റെ വീടിന് നേരെയുണ്ടായ ആക്രമണം കാലിക്കറ്റ് സർവകലാശാലയിൽ യുഡിഎസ്എഫും എംഎസ്എഫും തമ്മിലുണ്ടായ സംഘർഷത്തിന്റെ ഭാഗമെന്നാണ് പ്രാഥമിക നിഗമനം.

അതേസമയം സർവകലാശാല ക്യാമ്പസിലെ സംഘർഷത്തിൽ പോലീസ് കേസെടുത്തു. ഇരുകൂട്ടരുടെയും പരാതികളിൽ കേസ് രജിസ്റ്റർ ചെയ്തു. എംഎസ്എഫ് നൽകിയ പരാതിയിൽ 11 പേർക്കെതിരെയും കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെയുമാണ് കേസ്. എസ്എഫ്‌ഐ നൽകിയ പരാതിയിൽ ഏഴ് എംഎസ്എഫ് പ്രവർത്തകർക്ക് എതിരെയും കണ്ടാലറിയാവുന്ന എട്ടുപേർക്കെതിരെയും കേസെടുത്തു. അന്യായമായി സംഘം ചേരൽ, കലാപമുണ്ടാക്കൽ, വധശ്രമം എന്നീ വകുപ്പുകൾ ചേർത്താണ് നടപടി.

Related Articles

Back to top button