മാവേലിക്കരയിൽ.. കാർ തട്ടി…റോഡിൽ വട്ടം കറങ്ങി ടിപ്പർ മറിഞ്ഞു…രണ്ടുപേർക്ക്..ഭയപ്പെടുത്തുന്ന അപകട ദൃശ്യം കാണാം…

മാവേലിക്കര- പുതിയകാവ് പാലത്തിന് സമീപം ടിപ്പർലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിയന്ത്രണം വിട്ട ടിപ്പർലോറി മറിഞ്ഞു. അപകടത്തിൽ ടിപ്പർ ലോറി ഡ്രൈവർക്കും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും  പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 3 മണിയോടെയായിരുന്നു അപകടം. ലോറി ഡ്രൈവർ ഹരിപ്പാട് ചെറുതന പനംതിട്ടയിൽ രാജേഷ് (46), സുഹൃത്ത് ഹരിപ്പാട് പിലാപ്പുഴ അനിൽകുമാർ (48) എന്നിവർക്കാണ് പരിക്കേറ്റത്. രാജേഷിന് തലയ്ക്കും അനിൽകുമാറിന് കാലിനുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ മാവേലിക്കര ജില്ല ആശുപത്രിയിലേക്ക് മാറ്റി.

മാവേലിക്കര ഭാഗത്തേക്ക് വരികയായിരുന്ന ടിപ്പറിൻ്റെ മുൻ ചക്രത്തിൻ്റെ വശത്തേക്ക്, എതിർ ദിശയിൽ വരികയായിരുന്ന കാർ ഇടിക്കുകയായിരുന്നു. കാറ് റോഡിൻ്റെ മധ്യഭാഗത്തേക്ക് കയറിചെന്നതാണ് അപകടത്തിന് കാരണമായതെന്ന് സി.സി.റ്റി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ടിപ്പർലോറി റോഡിന് കുറുകെ മറിയുകയും ലോറിയിൽ നിന്ന് ജീവനക്കാർ പുറത്തേക്ക് വീണ് . ലോറി മറിഞ്ഞ  സമയത്ത് റോഡിലൂടെ വന്ന മറ്റൊരു കാർ പെട്ടെന്ന് ബ്രേക്ക് പിടിച്ച് നിർത്തിയതിനാൽ  വൻ ദുരന്തം ഒഴിവായി. ലോറിയിലുണ്ടായിരുന്ന ഗ്രാവൽ റോഡിൽ നിരന്നു. 

അപകടം ഉണ്ടാക്കിയ കാറിൻ്റെ ടയർ പൊട്ടിയെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇവർ അപകടം നടന്നയുടൻ  സ്ഥലത്തുനിന്ന് ഓടിപ്പോയി. അപകടത്തെ തുടർന്ന് മാവേലിക്കരയിൽ ഏറെ നേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ടിപ്പർ ലോറി ക്രെയിൻ ഉപയോഗിച്ച് പൊക്കി നീക്കിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. അപകടത്തിന്റെ ദൃശ്യങ്ങൾ 140 ന്യൂസിന് ലഭിച്ചു. ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് അപകട ദൃശ്യം കാണാവുന്നതാണ്. 

Related Articles

Back to top button