വിവാഹ വാ​ഗ്ദാനം നൽകി പീഡനം…. യുവാവ് അറസ്റ്റിൽ….

എറണാകുളം: എറണാകുളത്ത് യുവതിയെ വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കൊണ്ടോട്ടി സ്വദേശിയായ മുർഷിദാണ് മരട് പൊലീസിന്റെ പിടിയിലായത്.

കൊച്ചിയിൽ ഓൺലൈൻ ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെ 2024ലാണ് ഇയാൾ യുവതിയെ പരിചയപ്പെടുന്നത്. തുടർന്ന് സൗഹൃദം പ്രണയമായി മാറുകയും, എറണാകുളത്തും മരടിലുമായി വാടക വീടുകളിൽ ഇവർ താമസിച്ചുവരികയായിരുന്നു.

തുടർന്ന് നാട്ടിൽ മറ്റൊരു വിവാഹത്തിന് ശ്രമിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതോടെ യുവതി പരാതിയുമായി മരട് പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

Related Articles

Back to top button