കെ- ടെറ്റ് യോഗ്യത ഇല്ലാത്ത അധ്യാപകർക്ക് നിയമനാംഗീകാരവും പ്രമോഷനുമില്ല….

തിരുവനന്തപുരം: കെ- ടെറ്റ് യോഗ്യത ഇല്ലാത്ത അധ്യാപകർക്ക് നിയമനാംഗീകാരവും പ്രമോഷനുമില്ല, ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്. സുപ്രീംകോടതിയിൽ നൽകിയിരിക്കുന്ന പെറ്റീഷനിൽ വ്യക്തത വന്നതിനുശേഷം മാത്രം തുടർനടപടി. സുപ്രീംകോടതി വിധിപ്രകാരം 2028 സെപ്റ്റംബർ ഒന്നിന് മുൻപ് അധ്യാപകർ കെ- ടെറ്റ് യോഗ്യത നേടണം. പിഎസ്‌സി അഡ്വൈസ് ലഭിച്ച യോഗ്യത ഇല്ലാത്തവർക്ക് പ്രൊവിഷണലായി നിയമനം നൽകും.

കോടതി വിധിക്ക് മുൻപ് ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്തവരുടെ കേസുകൾ പരിശോധിച്ച് ശമ്പളം അംഗീകരിക്കാനും ഉത്തരവ്. നിലവിൽ സർവീസിൽ ഇരിക്കുന്ന അധ്യാപകരുൾപ്പെടെ കെ.ടെറ്റ് വിജയിച്ചിരിക്കണമെന്ന വിധിക്കെതിരായ പുനപരിശോധന ഹർജികൾ നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു.

Related Articles

Back to top button