ശാസ്ത്രജ്ഞൻ ജീവനൊടുക്കിയനിലയിൽ….പിന്നിൽ…സംഭവം നടന്നത്…

ബെംഗളൂരുവിൽ ശാസ്ത്രജ്ഞൻ കെട്ടിടത്തിൽനിന്ന് ചാടി മരിച്ചനിലയിൽ. എയറനോട്ടിക്കൽ ഡെവലപ്പ്മെന്റ് ഏജൻസിയിൽ ജോലി ചെയ്യുന്ന ശരദ് കത്യാർ (47)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യുദ്ധവിമാന പദ്ധതിയായ ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (എൽസിഎ) എംകെ2 പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുവരികയായിരുന്നു ഇദ്ദേഹം. നിരന്തരമായ ജോലിസമ്മർദ്ദമാണ് ശരദിനെ മരണത്തിലേക്ക് തള്ളിവിട്ടതെന്നാരോപിച്ച് കുടുംബം രംഗത്തെത്തി.
കഴിഞ്ഞ ഒരുമാസത്തിനിടെ കടുത്ത ജോലി സമ്മർദ്ദം കാരണം ശരദിന്റെ മാനസികാരോഗ്യം മോശം അവസ്ഥയിലായെന്നും തുടർന്ന് ഇയാൾ സ്വകാര്യ ആശുപത്രിയിലെ വിദ്ഗ്ധരുടെ ചികിത്സ തേടിയിരുന്നുവെന്നും കുടുംബം പോലീസിനോട് പറഞ്ഞു. പരിശോധനയിൽ ശരദിന് വിഷാദാവസ്ഥയുള്ളതായി കണ്ടെത്തിയിരുന്നു. എന്നാൽ, വൈദ്യസഹായം തേടിയശേഷവും ജോലി സമ്മർദ്ദം തുടരുകയായിരുന്നെന്നും ഇവർ ആരോപിച്ചു.



