ചേരാനല്ലൂർ വാഹനാപകട കേസ്….ഹൈക്കോടതിയെ സമീപിക്കാൻ കുടുംബം…

കൊച്ചി: ചേരാനല്ലൂർ വാഹനാപകട കേസില്‍ കുടുംബവുമായി ചര്‍ച്ച നടത്തി പൊലീസ്. ജഡ്ജിക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിക്കും. കേസില്‍ ജഡ്ജിയെയും മകനെയും അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം. ജഡ്ജിക്കെതിരെ നടപടി എടുക്കേണ്ടത് ഹൈക്കോടതി ആണെന്ന് പൊലീസ് കുടുംബത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. കുടുംബത്തിൻ്റെ അഭിഭാഷകനും പൊലീസുമായി ചർച്ച നടത്തിയിരുന്നു. പൊലീസിൻ്റെ ഭാഗത്ത് നിന്ന് ഉറപ്പ് കിട്ടിയെന്നും തുടർ നടപടിക്കായി ഹൈക്കോടതിയെ സമീപിക്കുമെന്നും കുടുംബം വ്യക്തമാക്കി.

Related Articles

Back to top button