പാവപ്പെട്ട കുട്ടികൾക്ക് കുറഞ്ഞ വിലയ്ക്ക് മരുന്ന് വിറ്റതിൽ എന്താണ് കുഴപ്പം?… ആരോഗ്യ വകുപ്പിനെ പ്രശംസിച്ച്….

തിരുവനന്തപുരം: ഇന്ത്യൻ നിർമ്മിത എസ്എംഎ (സ്പൈനൽ മസ്കുലർ അട്രോഫി) മരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട പ്രതിപക്ഷ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ. മരുന്ന് വില കുറച്ചു നൽകിയതിൽ ആരോഗ്യ വകുപ്പിനെ മുഖ്യമന്ത്രി സഭയിൽ പ്രശംസിച്ചു. പാവപ്പെട്ട കുട്ടികൾക്ക് കുറഞ്ഞ വിലയ്ക്ക് മരുന്ന് വിറ്റതിൽ പ്രതിപക്ഷത്തിന് എന്താണ് കുഴപ്പമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ ചോദിച്ചു.

സാധാരണക്കാർക്ക് ഏറെ ആശ്വാസകരമായ രീതിയിൽ 12 ദിവസത്തെ മരുന്നിന്റെ വില ആറര ലക്ഷം രൂപയിൽ നിന്ന് 15,000 രൂപയായി കുറഞ്ഞത് ചൂണ്ടിക്കാണിച്ച അദ്ദേഹം, ഈ വിഷയത്തിൽ ആരോഗ്യ മന്ത്രിയെയും വകുപ്പിനെയും അഭിനന്ദിക്കുന്നതായും വ്യക്തമാക്കി. അതിനിടെ, കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മരുന്ന് വാങ്ങിയ ഇനത്തിൽ 50 കോടി രൂപ ഇനിയും നൽകാനുണ്ടെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ സഭയിൽ വ്യക്തമാക്കി. എസ്എംഎ മരുന്ന് തുടർന്നും വിലക്കുറവിൽ തന്നെ നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി. സഭയിലെ വിമർശനങ്ങൾക്ക് മറുപടിയായി, താൻ മന്ത്രിയായപ്പോൾ മരുമകളെ കുക്കായി വയ്ക്കുന്ന ശീലമൊന്നും ഇല്ലെന്നും മന്ത്രി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.

Related Articles

Back to top button