ഒഴുക്കിൽപെട്ട് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: ഊർക്കടവിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ സൈനികൻ സുധീഷിന്റെ മൃതദേഹം കണ്ടെത്തി. പെരുവയൽ മുണ്ടക്കൽ സ്വദേശിയായ സുധീഷിന്റെ മൃതദേഹമാണ് വാഴക്കാട് ഊർക്കടവ് പാലത്തിന് അടുത്ത് ചാലിയാർ പുഴയുടെ നടുവിലായി പൊങ്ങിയ നിലയിൽ കണ്ടെത്തിയത്. ഏറെ ചുഴികളുള്ള അപകടമേഖലയായ ഇവിടെ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സുധീഷ് അപകടത്തിൽപെട്ടത്.

വിവരമറിഞ്ഞതു മുതൽ പൊലീസ്, ഫയർഫോഴ്‌സ്, ഡിങ്കി ബോട്ട് ടീം, എൻ.ഡി.ആർ.എഫ്, നാട്ടുകാർ തുടങ്ങി വിവിധ മേഖലകളിലെ വിദഗ്ധരുടെ നേതൃത്വത്തിൽ വിപുലമായ തിരച്ചിൽ നടന്നു വരികയായിരുന്നു. ഇന്നലെ രാത്രിയടക്കം നീണ്ട തിരച്ചിലിനൊടുവിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്താനായത്. പ്രതികൂല കാലാവസ്ഥയും പുഴയിലെ ശക്തമായ കുത്തൊഴുക്കും രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമാക്കിയിരുന്നു. എങ്കിലും വിവിധ സേനാ വിഭാഗങ്ങളുടെയും നാട്ടുകാരുടെയും കൂട്ടായ പരിശ്രമഫലമായാണ് മൃതദേഹം പുറത്തെടുക്കാനായത്.

Related Articles

Back to top button