ഭിന്നശേഷിക്കാരിയായ സഹോദരിയെ കൊലപ്പെടുത്തി സഹോദരൻ ജീവനൊടുക്കി….

തൃശൂർ: ഭിന്നശേഷിക്കാരിയായ സഹോദരിയെ കൊലപ്പെടുത്തിയ ശേഷം സഹോദരൻ ജീവനൊടുക്കി. തൃശൂർ ചിറ്റിശ്ശേരിയിൽ ആണ് സംഭവം. ചിറ്റിശ്ശേരി സ്വദേശിനി ഇന്ദിര (64), സഹോദരൻ അപ്പു (57) എന്നിവരാണ് മരിച്ചത്. ഭിന്നശേഷിക്കാരിയായ ഇന്ദിരയെ പരിപാലിക്കുന്നതിലുണ്ടായ പ്രയാസങ്ങളും മാനസിക ബുദ്ധിമുട്ടുകളുമാണ് ഈ ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. ചുമട്ടുതൊഴിലാളിയായ അപ്പുവിന് ഭാര്യയും മൂന്നു മക്കളുമുണ്ട്. കൈഞരമ്പ് മുറിച്ചാണ് അപ്പു സഹോദരിയായ ഇന്ദിരയെ കൊലപ്പെടുത്തിയത്. ഇതിനുശേഷം അപ്പുവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തി ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്.



