നിലവിളക്കിൽ നിന്ന് തീ പടർന്ന് അപകടം… വീട്ടിലെ…

പാലക്കാട്: തച്ചമ്പാറയിൽ നിലവിളക്കിൽ നിന്ന് തീ പടർന്ന് വീട്ടിലെ ഗൃഹോപകരണങ്ങളടക്കം കത്തിനശിച്ചു. ഇടുക്കുറിശ്ശി സിറ്റിയിലെ അധ്യാപികയായ ദേവകിയുടെ വീട്ടിലാണ് തീപ്പിടിത്തമുണ്ടായത്. സംഭവത്തിൽ ആളപായമില്ല. നിലവിളക്ക് കൊളുത്തിവെച്ച ശേഷം ദേവകി ക്ഷേത്രത്തിലേക്ക് പോയിരുന്നു. ഇതിനിടെ നിലവിളക്കിൽ നിന്ന് സമീപത്തെ ജനലിന്റെ കർട്ടനിലേക്ക് തീ പടരുകയായിരുന്നു. പിന്നാലെ തീ വീടിനുള്ളിലേക്ക് ആളിപ്പടർന്നു. ഹാളിലുണ്ടായിരുന്ന സോഫ, എസി, ടിവി എന്നിവയുൾപ്പെടെയുള്ള ഗൃഹോപകരണങ്ങളും മറ്റ് സാധനസാമഗ്രികളും കത്തിനശിച്ചു. തീപ്പിടിത്തത്തിൽ വീടിനുള്ളിൽ വലിയ നാശനഷ്ടമുണ്ടായി.

Related Articles

Back to top button