12-ാം ക്ലാസ് വിദ്യാർഥിനി സ്‌കൂളിൽ സ്വയം തീ കൊളുത്തി മരിച്ചു ; ബാഗിൽ നിന്ന് മൂന്ന് കുറിപ്പുകൾ കണ്ടെത്തി

സ്‌കൂളിൽ വെച്ച് 12-ാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു. ഡൽഹിയിലെ കൃഷ്ണ നഗറിലുള്ള സ്‌കൂളിൽ വെച്ചാണ് 19-കാരിയായ പെൺകുട്ടി സ്വയം തീകൊളുത്തി മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സർവോദയ കന്യാ വിദ്യാലയത്തിലെ സുരക്ഷാ ജീവനക്കാരുടെ മുറിക്ക് പിന്നിലാണ് വിദ്യാർഥിനിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

അന്വേഷണത്തിൽ വിദ്യാർഥിനിയുടെ സ്‌കൂൾ ബാഗിൽനിന്ന് മൂന്ന് കുറിപ്പുകൾ പോലീസ് കണ്ടെത്തി. ബാഗിൽ സംശയാസ്പദമായ ചില വസ്തുക്കളും ഉണ്ടായിരുന്നുവെന്ന് അധ്യാപകർ അറിയിച്ചിട്ടുണ്ട്. എന്നാൽ ഈ വസ്തുക്കൾ എന്താണെന്ന് വിവരം പുറത്തുവന്നിട്ടില്ല. അന്വേഷണത്തിൽ വിദ്യാർഥിനിയുടെ പ്രണയബന്ധവുമായി ബന്ധപ്പെട്ട സൂചനകളും ലഭിച്ചതായി റിപ്പോർട്ടുണ്ട്. സംഭവസ്ഥലത്ത് പരിശോധന നടത്താനും തെളിവുകൾ ശേഖരിക്കാനും ക്രൈം ടീം എത്തിയിട്ടുണ്ട്. കൂടുതൽ അന്വേഷണം തുടരുകയാണെന്ന് ഡൽഹി പോലീസ് അറിയിച്ചു. പെൺകുട്ടി സന്തോഷത്തോടെയാണ് സ്‌കൂളിലേക്ക് പോയതെന്ന് സഹോദരി പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ഉച്ചയ്ക്ക് 01:40-ഓടെയാണ് സ്‌കൂളിൽനിന്ന് വിളിച്ചതെന്നും സഹോദരി പറഞ്ഞു.

Related Articles

Back to top button