കൊല്ലത്ത് കള്ളനോട്ട് വേട്ട; പ്രിന്ററുകളും നോട്ടെണ്ണൽ മെഷീനുകളും പിടികൂടി

വാടിയിൽ കള്ളനോട്ട് നിർമാണം നടക്കുന്നുവെന്ന വിവരത്തെത്തുടർന്ന് നടത്തിയ പോലീസ് റെയ്ഡിൽ വൻതോതിൽ വ്യാജനോട്ടുകൾ നിർമിക്കാനുള്ള സാമഗ്രികൾ പിടിച്ചെടുത്തു. കല്ലേലിവയൽ പുരയിടം സ്വദേശി സിയോണിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് രണ്ടരക്കോടി രൂപയുടെ കള്ളനോട്ടുകൾ നിർമിക്കാൻ ആവശ്യമായ ഉപകരണങ്ങൾ കണ്ടെത്തിയത്.

കള്ളനോട്ട് അച്ചടിക്കാൻ ഉപയോഗിക്കുന്ന പ്രിന്ററുകൾ, നോട്ടെണ്ണൽ മെഷീനുകൾ എന്നിവയ്ക്കു പുറമേ 46 പവൻ സ്വർണാഭരണങ്ങളും അഞ്ച് ലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തു. സ്വർണവാച്ച് ഉൾപ്പെടെയുള്ള വിലകൂടിയ ആഡംബര വാച്ചുകളും കണ്ടെടുത്തിട്ടുണ്ട്.

ഇത്രയധികം തുകയുടെ വ്യാജനോട്ടുകൾ നിർമിക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് ഇവിടെ നടന്നതെന്നാണ് പിടിച്ചെടുത്ത സാമഗ്രികൾ വ്യക്തമാക്കുന്നത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും കള്ളനോട്ട് നിർമാണത്തിന് പിന്നിലെ സാമ്പത്തിക ഇടപാടുകൾ എന്തൊക്കെയാണെന്നും കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ശക്തമാക്കി.

Related Articles

Back to top button