നാറ്റ്കോ കമ്പനിയുടെ സംഭാവന സിപിഎമ്മിനും…രണ്ട് ഘട്ടങ്ങളിലായി നൽകിയത്…

തിരുവനന്തപുരം: SMA മരുന്ന് വിവാദത്തിൽ ഉൾപ്പെട്ട നാറ്റ്കോ ഫാർമ ലിമിറ്റഡ് സിപിഎമ്മിന് 1.5 കോടി രൂപ സംഭാവന നൽകിയതായി രേഖകൾ. രണ്ട് ഘട്ടങ്ങളിലായാണ് കമ്പനി ഈ തുക കൈമാറിയത്. 2023-24 സാമ്പത്തിക വർഷത്തിൽ ഒരു കോടി രൂപയും 2024-25 സാമ്പത്തിക വർഷത്തിൽ 50 ലക്ഷം രൂപയുമാണ് സിപിഎമ്മിന് നൽകിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പാർട്ടി സമർപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു.സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പേരിലാണ് ഈ കണക്കുകൾ തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചിട്ടുള്ളത്. ഇതുസംബന്ധിച്ച രേഖകൾ മീഡിയവണിന് ലഭിച്ചു.



