സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റത്….

സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷ് തുടരും. കെ വി സക്കീര്‍ ഹുസൈനെ ജില്ലാ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തി. എം ശ്രീധരന്, എം സി രാഘവന് എന്നിവര്‍ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെട്ടു. ജില്ലാ കമ്മിറ്റിയില്‍ എട്ട് ക്ഷണിതാക്കളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കെ നാരായണന്, എം സുകുമാരന്‍, എം രതീഷ്, സി ടി അനീഷ്, പി മുകുന്ദന്, എ കെ ബീന, സി രജനി, ബാബു വാഴയില്‍ എന്നിവരാണ് ക്ഷണിതാക്കള്‍. സിപിഐഎം കണ്ണൂര്‍ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം.
വിപുലീകൃത കമ്മിറ്റി യോഗത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് നേരെ വിമര്‍ശനമുണ്ടായിരുന്നു. എക്സാലോജിക് കേസില്‍ പിണറായി വിജയന് യഥാസമയം പ്രതികരിക്കാത്തത് അണികളില്‍ ആശയക്കുഴപ്പമുണ്ടാക്കിയതായാണ് വിമര്‍ശനമുയര്‍ന്നത്. പാര്‍ട്ടി പ്രതിരോധത്തിലാകുന്ന പല വിഷയങ്ങളിലും പ്രതികരണം വൈകുന്നത് പ്രതിസന്ധിയുണ്ടാക്കുന്നുവെന്ന മുഖവുരയോടെയാണ് ഈ വിഷയം പ്രതിനിധികള്‍ ഉയര്‍ത്തിയത്.



