1960ന് ശേഷമുള്ള ഏറ്റവും വലിയ നിയമന ശുപാർശ, ഇനി മുഖ്യമന്ത്രി തീരുമാനിക്കണം..

സംസ്ഥാനത്തെ ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ നിയമന ശുപാർശ നൽകി ആരോഗ്യ വകുപ്പ്. മെഡിക്കൽ കോളേജിലേക്ക് 800 ഓളം ഡോക്ടർമാരുടെ നിയമനത്തിനാണ് ശുപാർശ നൽകിയിട്ടുള്ളത്. സ്പെഷ്യാലിറ്റി സൂപ്പർ സ്പെഷ്യാലിറ്റി നിയമനങ്ങൾക്കാണ് ശുപാർശ ചെയ്തത്. നിയമനങ്ങൾക്കായി ആരോഗ്യ വകുപ്പ് ധനകാര്യ വകുപ്പിനെ സമീപിച്ചു. ആരോഗ്യ വകുപ്പിൽ ആകെ 1800 ഡോക്ടർമാരുടെ നിയമനത്തിനും ശുപാർശ നൽകി. നഴ്സുമാർ , ലാബ് ടെക്നീഷ്യന്മാർ, ഫാർമസിസ്റ്റുകൾ എന്നീ തസ്തികളിലേക്ക് ആയിരത്തോളം പേരുടെ നിയമനത്തിനും ശുപാർശയുണ്ട്.

Related Articles

Back to top button