ശബരിമല മേൽശാന്തി യായി തിരഞ്ഞെടുക്കപ്പെട്ടത്… എ ദാമോദരൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തി

ശബരിമല മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു. ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. നിലവിൽ തിരുവനന്തപുരം പഴവങ്ങാടി ക്ഷേത്രത്തിൽ കഴിഞ്ഞ 5 വർഷമായി മേല്ശാന്തിയാണ്.ഏഴ് പേരുടെ പട്ടികയിൽ നിന്നാണ് അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ തിരഞ്ഞെടുത്തിരിക്കുന്നത്. അഞ്ചു തവണ മേൽശാന്തി ആകാൻ അപേക്ഷ നൽകി.നാല് തവണ ചുരുക്ക പട്ടികയിലും വന്നിരുന്നു.

നാളെ രാവിലെ തന്നെ ശബരിമലയിലേക്ക് തിരിക്കും. ഒരു വർഷകാലം ഭഗവാനെ സേവിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ലഭിച്ചത് വലിയൊരു അവസരമാണ് അത് തന്നെയാണ് ഏറ്റവും വലിയ പുണ്യം. തന്റെ ഭാഗത്ത് നിന്ന് സ്വഭാവ ദൂഷ്യമോ വീഴ്ചയോ ഒരുകാരണവശാലും ഉണ്ടാകില്ലെന്ന് അയ്യപ്പഭക്തന്മാർക്ക് ഉറപ്പുനല്കുകയാണ് അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി പ്രതികരിച്ചു.

Related Articles

Back to top button