നെടുമ്പാശേരി മിനികൂപ്പർ അപകടം…കോടതിയുത്തരവിലെ വിവരങ്ങൾ പുറത്ത്….സാക്ഷികളെ സ്വാധീനിച്ചേക്കും’

കൊച്ചി : നെടുമ്പാശേരി മിനികൂപ്പർ കാർ അപകടത്തിൽ 3 പേർ മരിച്ച കേസിലെ പ്രതികളുടെ ജാമ്യം നിഷേധിച്ചുള്ള ഉത്തരവിലെ വിവരങ്ങൾ പുറത്ത്. പൊലീസിന്റെ അന്വേഷണത്തിൽ വീഴ്ച്ചയില്ലെന്നാണ് കോടതി ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവിൽ പറയുന്നത്. മദ്യപിച്ച് വാഹനമോടിച്ചുവെന്ന് രക്തപരിശോധനയിൽ തെളിഞ്ഞു. ദൃക്സാക്ഷി മൊഴികളും സിസിടിവി ദൃശ്യങ്ങളുമുണ്ട്. മറ്റ് 3 പ്രതികളും പ്രതി മദ്യപിച്ചിട്ടുണ്ടെന്ന് അറിഞ്ഞിട്ടും വേഗത്തിൽ വാഹനമോടിക്കാൻ പ്രോത്സാഹിപ്പിച്ചു. പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കും, തെളിവ് നശിപ്പിക്കും, ഒളിവിൽ പോകാനും സാധ്യതയുണ്ട്. അതിനാൽ ജാമ്യം നിഷേധിക്കുന്നുവെന്നാണ് കോടതി ഉത്തരവിൽ പറയുന്നത്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഡിജിറ്റൽ ശേഖരിക്കാനുണ്ടെന്നും ഈ ഘട്ടത്തിൽ പ്രതികളെ ജാമ്യത്തിൽ വിടാനാകില്ലെന്നും ഉത്തരവിൽ പറയുന്നു.

Related Articles

Back to top button