‘വോട്ടെണ്ണലിന്റെ ദൃശ്യങ്ങൾ കാണാനില്ല’.. തിരഞ്ഞെടുപ്പ് കമ്മിഷനെ കുടഞ്ഞ് സുപ്രീം കോടതി

കർണാടകയിലെ ശൃംഗേരി നിയമസഭാ മണ്ഡലത്തിൽ 2023ൽ നടന്ന വോട്ടെണ്ണലിന്റെ വിഡിയോ ദൃശ്യങ്ങൾ കാണാനില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദത്തിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. കമ്മീഷന്റെ കയ്യിൽ രേഖകൾ ഇല്ലെങ്കിൽ പിന്നെ ആരുടെ കയ്യിൽ ഉണ്ടാകുമെന്ന് കോടതി ചോദിച്ചു. അടുത്ത തവണ ബന്ധപ്പെട്ട രേഖകളുമായി എത്തിയെങ്കിലും ഗുരുതരമായാ നടപടികൾ നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, സഞ്ജീവ് സച്ച്ദേവ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. തെരഞ്ഞെടുപ്പ് നടത്തുക എന്നതും അതുമായി ബന്ധപ്പെട്ട രേഖകൾ സൂക്ഷിക്കേണ്ടതും കമ്മീഷണന്റെ ഉത്തരവാദിത്വമാണ് എന്നും കോടതി പറഞ്ഞു. കോൺഗ്രസ് എംഎൽഎ ടി.ഡി. രാജഗൗഡയും ബിജെപി സ്ഥാനാർഥി ഡി.എൻ. ജീവരാജും തമ്മിലുള്ള കേസ് പരിഗണിച്ചപ്പോഴാണ് കോടതി കമ്മീഷനെതിരെ വിമർശനം ഉന്നയിച്ചത്.

Related Articles

Back to top button