നെടുമ്പാശ്ശേരി അപകടം… പ്രതിയെ രക്ഷിക്കാനാകില്ല, പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന്…

കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിൽ പ്രതിയെ ആർക്കും രക്ഷിക്കാനാകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിയെ ബോസ്റ്റൽ സ്കൂളിലേക്ക് അയച്ചത് കോടതി തീരുമാനപ്രകാരമാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. കേസിൽ പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




