നെടുമ്പാശേരി അപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബത്തിനെതിരെ ശശികല

മകൾക്കെതിരെ സമൂഹ മാധ്യമങ്ങളിൽ അപവാദ പ്രചരണം നടക്കുന്നതായി നെടുംമ്പാശേരി വാഹനാപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബം. മകൾക്കെതിരെ ഹിന്ദു ഐക്യവേദി നേതാവ് ശശികല ഉൾപ്പെടെയുള്ളവർ വൃത്തികേട് പ്രചരിപ്പിക്കുന്നുവെന്നും കുടുംബം പറഞ്ഞു.പത്ത് മണി, പത്തേ മുക്കാൽ വരെയാണ് അവിടെ ജോലി ചെയ്യുന്നത്. അതിനിടയിൽ പുറത്തേക്കൊന്നും പോകാൻ സമയം കിട്ടാത്തതാണ്. രാത്രി സമയത്താണ് എന്തെങ്കിലും ആവശ്യത്തിന് കുട്ടികൾക്ക് പുറത്തേക്ക് പോകാൻ പറ്റുക. അതുകൊണ്ടാണ് രാത്രിയിൽ പോയത്. പെൺകുട്ടികൾ എന്തിനാണ് രാത്രിയിൽ ഇറങ്ങി നടക്കുന്നത് എന്നാണ് ചോദിക്കുന്നത്.

ഇതൊന്നും കുടുംബത്തോട് ചോദിക്കേണ്ട ചോദ്യങ്ങളല്ല. ശക്തമായ പ്രതിഷേധമുണ്ട് അതിൽ. വിഷകല, ശശികലയാണ് സോഷ്യൽ മീഡിയയിൽ ഇത്രയും ഇത് പ്രചരിപ്പിച്ചത്. അതിനെതിരെയുള്ള ശക്തമായ വിയോജിപ്പും രേഖപ്പെടുത്തുന്നു കുടുംബം പ്രതികരിച്ചു. അതേസമയം കുടുംബത്തിനെതിരെ അധിക്ഷേപ പരാമർശവുമായി ശശികല വീണ്ടുമെത്തി. പത്രസമ്മേളനം കണ്ടു. ‘വിഷകല’ എന്ന പ്രയോഗം അത് കലക്കി! മക്കൾ നഷ്ടപ്പെട്ട രക്ഷിതാക്കളുടെ വേവലാതിയിലും അത് മറന്നില്ലല്ലോ!? താങ്‌സ് എന്നാണ് ശശികലയുടെ സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണം.

Related Articles

Back to top button