ഭാര്യയുമായുള്ള തർക്കത്തിനിടെ അച്ഛനെ മകൻ തലക്കടിച്ച് കൊന്നു… മകൻ….

കോട്ടയം: കോട്ടയം മണിമലയിൽ മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു. റാന്നി മക്കപ്പുഴ സ്വദേശി സന്തോഷാണ് മരിച്ചത്. സംഭവത്തിൽ മകൻ സച്ചു സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബപ്രശ്നങ്ങളെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. ശനിയാഴ്ച വൈകിട്ടാണ് മണിമല ചാരുവേലി ശവക്കോട്ട ഭാഗത്തെ വീട്ടിൽ സംഭവം നടന്നത്. സന്തോഷിന്റെ ഭാര്യയും മക്കളും താമസിക്കുന്ന വീട്ടിൽവച്ചായിരുന്നു ആക്രമണം.

കഴിഞ്ഞ കുറച്ചുനാളുകളായി സന്തോഷ് ഭാര്യയ്ക്കും മക്കൾക്കുമൊപ്പം താമസിച്ചിരുന്നില്ല. ഇടയ്ക്കിടെ വീട്ടിലെത്താറുണ്ടായിരുന്ന ഇയാൾ മദ്യപിച്ച് ബഹളമുണ്ടാക്കുന്നത് പതിവായിരുന്നെന്ന് നാട്ടുകാർ പറയുന്നു. സംഭവദിവസം വൈകിട്ടും വീട്ടിലെത്തിയ സന്തോഷ് ബഹളമുണ്ടാക്കുകയും ഭാര്യ സിന്ധുവിനെ ഉപദ്രവിക്കുകയും ചെയ്തു. തുടർന്ന് മക്കളായ സച്ചുവും സനോജുമായി തർക്കമുണ്ടായി. ഇതിനിടെയാണ് ഇളയ മകൻ സച്ചു കാപ്പിക്കമ്പ് കൊണ്ട് സന്തോഷിന്റെ തലയ്ക്കടിച്ചത്. ബഹളം കേട്ടെത്തിയ നാട്ടുകാർ സന്തോഷിനെ വീടിന്റെ മുറ്റത്ത് കിടക്കുന്ന നിലയിലാണ് കണ്ടത്. സംഭവസ്ഥലത്തുനിന്നുതന്നെ സച്ചുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൊലപാതകം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Related Articles

Back to top button