പതിനഞ്ചുകാരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച സംഭവം…. രണ്ട് പേർ പിടിയിൽ….

ആലുവ: ആലുവയിൽ പതിനഞ്ചുകാരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ രണ്ട് പേരെ ആലുവ പോലീസ് പിടികൂടി. കാക്കനാട് സ്വദേശികളായ മുൻസീർ, ഷാജഹാൻ എന്നിവരാണ് അറസ്റ്റിലായത്.

പതിനഞ്ചുകാരന്റെ സുഹൃത്തിനെ തേടിയാണ് പ്രതികൾ എത്തിയത്. സുഹൃത്ത് എവിടെയാണെന്ന് ചോദിച്ചുകൊണ്ടായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായ മർദ്ദനത്തിനിരയാക്കിയത്. സംഭവത്തിൽ പിടിയിലായ പ്രതികൾക്കെതിരെ പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

Related Articles

Back to top button