‘നിന്റെ വാപ്പ എവിടെടാ…’നെടുമ്പാശ്ശേരി വാഹനാപകടക്കേസ് പ്രതി സുഹൈൽ സജീവിന് നേരേ കൈയേറ്റശ്രമം…

കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകടക്കേസിലെ പ്രതി സുഹൈൽ സജീവിന് നേരേ കൈയേറ്റശ്രമം. അങ്കമാലി താലൂക്ക് ആശുപത്രിയിൽ പ്രതിയെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോളായിരുന്നു കൈയേറ്റശ്രമം. നിന്റെ വാപ്പ എവിടെടാ എന്ന് ആക്രോശിച്ചുകൊണ്ടാണ് ചില യുവാക്കൾ പ്രതിക്ക് നേരേ പാഞ്ഞടുത്തത്. ഇതിനിടെ പ്രതിക്ക് മുഖത്ത് അടിയേൽക്കുകയുംചെയ്തു. പൊലീസ് ഇടപെട്ടാണ് ഇവരെ പിന്തിരിപ്പിച്ചത്. നേരത്തേ വാഹനാപകടത്തിന് തൊട്ടുപിന്നാലെ ‘കേസെല്ലാം എന്റെ വാപ്പ നോക്കിക്കോളും’ എന്ന് പറഞ്ഞ് സുഹൈൽ സജീവ് നാട്ടുകാരോട് തട്ടിക്കയറിയിരുന്നു.

Related Articles

Back to top button