ഐഡി കാർഡും മൈക്കും കൈവശം…. മലയാളി മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്ത്…

ന്യൂഡൽഹി: കൊണാട്ട് പ്ലേസിൽ ഐസയുടെ പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്. ഏഷ്യാനെറ്റ് ന്യൂസ്, 24 ന്യൂസ് ഉൾപ്പെടെയുള്ള മലയാള മാധ്യമ സ്ഥാപനങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തകരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മാധ്യമസ്ഥാപനങ്ങളുടെ ഐഡി കാർഡുകൾ ധരിച്ചവരും മൈക്കുകൾ കൈവശമുള്ളവരുമായ മാധ്യമപ്രവർത്തകരെ പൊലീസ് വാഹനത്തിലേക്ക് ബലമായി കയറ്റുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്ഥലത്ത് ക്രമസമാധാന പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും വ്യക്തമായ കാരണമില്ലാതെയാണ് പൊലീസ് നടപടിയുണ്ടായതെന്നുമാണ് റിപ്പോർട്ട്. ആർ.കെ. ആശ്രം മാർഗിൽ നിന്ന് ഏഴോ എട്ടോ മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം.



