നിർത്തിയിട്ടിരുന്ന പിക്കപ്പ് ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു

കോട്ടയം: എംസി റോഡിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കളത്തൂർ സ്‌കൂളിന് സമീപം താമസിക്കുന്ന മണ്ണയ്ക്കനാട് തുരുത്തിക്കാട് രാജേഷ് (42) ആണ് ദാരുണമായി മരിച്ചത്. ഞായറാഴ്ച രാത്രി പത്തരയോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. എംസി റോഡിൽ പകലോമറ്റം പള്ളിക്ക് സമീപം നിർത്തിയിട്ടിരുന്ന പിക്കപ്പ് ലോറിയിലേക്ക് രാജേഷ് സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രാജേഷിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Related Articles

Back to top button