ഇംഗ്ലണ്ടിൽ പഠിക്കാൻ പോയ മകളെ രണ്ടുവർഷമായി കാണാനില്ല; വിവരങ്ങൾ തേടി ഹൈക്കോടതി

ഇംഗ്ലണ്ടിൽ എം.ബി.എ. പഠനത്തിനായി പോയ മകളെക്കുറിച്ച് രണ്ടുവർഷത്തിലേറെയായി വിവരമില്ലെന്ന മാതാപിതാക്കളുടെ പരാതിയിൽ ഇടപെട്ട് ഹൈക്കോടതി. യുവതിയുടെ നിലവിലെ താമസസ്ഥലം, സുരക്ഷ, സ്വന്തം ഇഷ്ടപ്രകാരമാണോ മറ്റൊരാൾക്കൊപ്പം കഴിയുന്നത് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത തേടി ഇന്ത്യൻ ഹൈക്കമ്മിഷനോട് കോടതി നിർദേശിച്ചു. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റേതാണ് ഇടക്കാല ഉത്തരവ്.



