വീടിൻ്റെ വരാന്തയിൽ തലയിടിച്ചു വീണു, 2 വയസുകാരന്….

കോഴിക്കോട് വളയത്ത് വീടിൻ്റെ വരാന്തയിൽ തലയിടിച്ച് വീണ് 2 വയസുകാരന് ദാരുണാന്ത്യം. ജിതിൻ , ബിജിഷ ദമ്പതികളുടെ മകൻ യവിൻ യുവിക് ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. വീണതിനെ തുടർന്ന് അല്പം കരഞ്ഞ കുട്ടി പിന്നീട് മയങ്ങിപ്പോവുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കുട്ടി ഉണരാത്തതിനെ തുടർന്ന് വീട്ടുകാർ വിളിച്ചു നോക്കിയപ്പോഴാണ് അബോധാവസ്ഥയിലാണെന്ന് മനസ്സിലായത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരൻ അത്വിക്.

Related Articles

Back to top button