റോഡ് മറികടക്കുന്നതിനിടെ കാറിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം….

ചേർത്തല: ദേശീയപാതയിൽ ചേർത്തല റെയിൽവേ സ്റ്റേഷന് സമീപം കാറിടിച്ച് കാസർകോഡ് കിനാനൂർ കാരിമൂല (ചോയ്യങ്കോട്) പുതുവീട്ടിൽ വിലാസിനി സുകുമാരൻ (സുമ- 72) മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ നാലോടെയായിരുന്നു അപകടം. കലവൂർ കൃപാസനത്തിൽ പോകാനായി ചേർത്തല റെയിൽവേ സ്റ്റേഷനിലെത്തിയ വിലാസിനി, ബസ് കയറാനായി റോഡ് മറികടക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടതെന്ന് ചേർത്തല പോലീസ് പറഞ്ഞു. ഉടൻ തന്നെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Back to top button