കാന്‍സര്‍ ഉള്‍പ്പെടെ ജീവന്‍രക്ഷാ മരുന്നുകളുടെ വില കുത്തനെ കുറച്ചേക്കും..

കാന്‍സര്‍ ഉള്‍പ്പടെയുള്ള ജീവന്‍രക്ഷാ മരുന്നുകളുടെ വില കുത്തനെ കുറഞ്ഞേക്കുമെന്ന് സൂചന. സുപ്രീംകോടതിയുടെ കടുത്ത വിമര്‍ശനത്തിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി. പേറ്റന്റുള്ള മരുന്നുകള്‍ക്കും തീരുമാനം ബാധകമാക്കാനാണ് ശ്രമം. വ്യാപാര ലാഭവിഹിതം 30 ശതമാനമായി പരിമിതപ്പെടുത്തിയേക്കും. വിതരണക്കാര്‍ക്ക് നല്‍കുന്ന വിലയ്ക്ക് മുകളിലായി വ്യാപാര മാര്‍ജിന്‍ പരിമിതപ്പെടുത്താനാണ് സര്‍ക്കാര്‍ നീക്കം.

അതോടെ ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് 70 ശതമാനം വരെ വിലകുറയും. വില കൂടിയ ജീവന്‍രക്ഷാ മരുന്നുകള്‍ക്കും വില നിയന്ത്രണം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.കാന്‍സര്‍ മരുന്നുകളുടെ വിപണിയിലെ ഉയര്‍ന്ന മാര്‍ജിനുകള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സര്‍ക്കാര്‍ നടപടി. 2019-ല്‍ 42 കാന്‍സര്‍ മരുന്നുകളുടെ വ്യാപാര മാര്‍ജിന്‍ പരിമിതപ്പെടുത്തിയുള്ള പൈലറ്റ് പദ്ധതിയുടെ തുടര്‍ച്ചയാണ് പുതിയ നീക്കം. ഉയര്‍ന്ന വിലയുള്ള മരുന്നുകളെയാണ് ഇത്തവണ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇത്തരം മരുന്നുകളില്‍ ചെറിയൊരു അധിക മാര്‍ജിന്‍ പോലും രോഗികള്‍ നല്‍കേണ്ട വിലയില്‍ വലിയ വര്‍ധനവിന് കാരണമാകുന്നതിനാലാണ് നടപടി.

Related Articles

Back to top button