ലോക കാഴ്ച ദിനത്തിൽ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി; ഏഴ് ദിവസം പ്രായമുള്ള പെൺകുഞ്ഞിന് പേര്….

കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി. ഏഴ് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെയാണ് ലഭിച്ചത്. ബീച്ച് ആശുപത്രിക്ക് സമീപത്തെ അമ്മത്തൊട്ടിലിൽ ബുധനാഴ്ച വൈകുന്നേരമാണ് 2.89 കിലോഗ്രാം ഭാരമുള്ള കുഞ്ഞിനെ കണ്ടെത്തിയത്. ലോക കാഴ്ച ദിനത്തിൽ ലഭിച്ച കുഞ്ഞിന് അധികൃതർ ‘നേത്ര’ എന്ന പേര് നൽകി.



