കേരളത്തിന് എയിംസ് നൽകാത്തതിന് പിന്നിൽ രാഷ്ട്രീയ വാശി… സുരേഷ് ഗോപിക്കെതിരെ….

പാലക്കാട്: കേരളത്തിന് എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി കെ മുരളീധരൻ രംഗത്ത്. കേരളത്തിൽ എയിംസ് എവിടെ വന്നാലും സ്വീകാര്യമാണെന്നും, എന്നാൽ കേരളത്തിന് എയിംസ് നൽകരുതെന്ന വാശിയാണ് കേന്ദ്രത്തിനുള്ളതെന്ന് സംശയിക്കുന്നതായും മന്ത്രി വ്യക്തമാക്കി. എയിംസ് വിഷയത്തിൽ വിശദമായ കത്ത് കേന്ദ്രത്തിന് അയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര ആരോഗ്യമന്ത്രിയെ നേരിട്ടുകണ്ടപ്പോഴും ഉപരാഷ്ട്രപതി പങ്കെടുത്ത ചടങ്ങിലും എയിംസ് ലഭിക്കുമെന്ന തരത്തിലുള്ള ഉറപ്പുകൾ ലഭിച്ചിരുന്നതാണ്. കേരളത്തിലെ എം.പി.മാരെല്ലാം ഒരുമിച്ച് ആവശ്യപ്പെട്ടതാണിത്. കേരളം സ്ഥലം കാണിച്ചുകൊടുക്കാഞ്ഞിട്ടല്ല, രാഷ്ട്രീയ വൈരാഗ്യം കൊണ്ടാണ് എയിംസ് വൈകിക്കുന്നത്. ഇനി ഇതും പറഞ്ഞിട്ട് സുരേഷ് ഗോപിക്ക് വോട്ട് ചോദിച്ചു പോകാൻ പറ്റില്ലെന്നും സുരേഷ് ഗോപിയുടെ നിലപാടുകൾ എയിംസ് വരില്ലെന്ന സൂചനയാണ് നൽകുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. ഹൈക്കോടതി പ്രകടിപ്പിച്ച വികാരം കേന്ദ്രസർക്കാർ മാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട സമരങ്ങളെയും മന്ത്രി വിമർശിച്ചു. ആശുപത്രികളിൽ നടക്കുന്നത് അനാവശ്യ സമരങ്ങളാണ്. ആദ്യം മരുന്ന് ക്ഷാമം പറഞ്ഞായിരുന്നു സമരം, ഇപ്പോൾ ഡോക്ടർമാരില്ലെന്ന് പറഞ്ഞാണ് സമരം നടത്തുന്നത്. വിഷയത്തിൽ നിയമസഭയിൽ അടിയന്തര പ്രമേയം വരട്ടെ, അപ്പോൾ കൃത്യമായ മറുപടി നൽകാമെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Back to top button