ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുക്കാൻ ഇന്ന് മുഖാമുഖം

തിരുവനന്തപുരം: ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുക്കാൻ ഇന്ന് മുഖാമുഖം. അഭിമുഖത്തിൽ രണ്ടുപേരെക്കൂടി ഉള്‍പ്പെടുത്തണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടർന്നാണ് മുഖാമുഖം വീണ്ടും നടത്തുന്നത്. എറണാകുളം സ്വദേശികളായ ടി.എസ് വിഷ്ണു നമ്പൂതിരി, ടി.പി ഹരിനമ്പൂതിരി എന്നിവരെക്കൂടി അഭിമുഖത്തില്‍ പങ്കെടുപ്പിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റും രണ്ട് അംഗങ്ങളും, ഹൈക്കോടതി നിയോഗിച്ച നിരീക്ഷകന്‍, ശബരിമല തന്ത്രിമാരായ കണ്ഠര് ബ്രഹ്മദത്തന്‍, കണ്ഠര് മഹേഷ് മോഹനര്, പന്തളം കൊട്ടാരം നിര്‍ദേശിച്ച പ്രതിനിധി എന്നിവര്‍ സമിതിയിലുണ്ടാവും. കഴിഞ്ഞദിവസത്തെ മുഖാമുഖത്തില്‍ പങ്കെടുത്ത അഞ്ച് പേരും അന്തിമപട്ടികയില്‍ ഇടംപിടിച്ചിരുന്നു. ഈമാസം പതിനെട്ടിനാണ് നറുക്കെടുപ്പ്.

Related Articles

Back to top button