ഭവനരഹിതരില്ലാത്ത കേരളമാണ് ലക്ഷ്യം… ലൈഫ് ഭവന പദ്ധതി തുടരുമെന്ന്….

തിരുവനന്തപുരം: ഭവനരഹിതരില്ലാത്ത കേരളമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ലൈഫ് ഭവന പദ്ധതി തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബജറ്റിൽ നിന്ന് മത്സ്യത്തൊഴിലാളികളെ ലൈഫ് പദ്ധതിയിൽ നിന്ന് മാറ്റിയിട്ടുണ്ടെന്നും, പകരം മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക ഭവന പദ്ധതി നടപ്പാക്കുകയാണെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. വിഴിഞ്ഞം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പ്രാദേശിക മത്സ്യത്തൊഴിലാളികൾക്ക് തൊഴിൽ ഉറപ്പാക്കണമെന്ന കർശന നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഷീ സ്കൂട്ടറുകളുടെ വിതരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.



