ഗ്യാനേഷ് കുമാറിൻ്റെ രാജി… രാജ്യതലസ്ഥാനം ഇന്നും സമരകലുഷിതമാവും….

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് ജന്തർ മന്തിറിലേക്ക് എൻഎസ്‍യുവിൻ്റെ (NSUI)നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കും. ഇതോടെ തുടർച്ചയായ നാലാം ദിവസമാണ് ജന്തർ മന്തറിലേക്ക് വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധവുമായി എത്തുന്നത്. ഇന്നലെയും സമരം ചെയ്തവരെ പൊലീസ് ബലംപ്രയോഗിച്ചാണ് നീക്കിയത്. സംസ്ഥാനങ്ങളിലെ പ്രതിഷേധപരിപാടികൾ തീരുമാനിക്കാൻ എഐസിസി വിളിച്ച യോഗം വൈകിട്ട് ദില്ലിയിൽ നടക്കും.

Related Articles

Back to top button