ഇതര സംസ്ഥാനക്കാരായ കുട്ടികളോട് അധ്യാപിക വിവേചനപരമായി പെരുമാറിയെന്ന പരാതി..കേസ്

കഞ്ചിക്കോട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ അതിഥി തൊഴിലാളികളുടെ മക്കളോട് അധ്യാപിക വിവേചനപരമായി പെരുമാറുകയും ഇതേ തുടർന്ന് ആറാം ക്ലാസ് വിദ്യാർത്ഥികളായ ഇരട്ട സഹോദരങ്ങൾ പഠനം നിർത്തുകയും ചെയ്തുവെന്ന
പരാതിയിൽ ഇടപെട്ട് സംസ്ഥാന ബാലാവകാശ കമ്മീഷൻ. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ആറാം ക്ലാസ് വിദ്യാർത്ഥികളായ ചന്ദൻ കുമാറും കുന്ദൻ കുമാറുമാണ് പഠനം നിർത്തിയത്. ഈ അധ്യയനവർഷം സ്‌കൂളിൽ പ്രവേശനം നേടിയ സഹോദരങ്ങളെ ക്ലാസിൽനിന്ന് പുറത്താക്കിയെന്നും, ഇതര സംസ്ഥാനക്കാരെ സ്‌കൂളിൽ പഠിപ്പിക്കില്ലെന്നും അധ്യാപിക പറഞ്ഞതായായിരുന്നു ആരോപണം. കുട്ടികളുടെ അമ്മ ചോട്ടു മഞ്ചിയാണ് ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. മറ്റ് വിദ്യാർഥികളുടെ മുന്നിൽവച്ച് അധ്യാപിക കുട്ടികളെ അധിക്ഷേപിച്ചെന്നും ഇത് കുട്ടികളെ മാനസികമായി ബാധിച്ചതായും പരാതിയിൽ ആരോപിച്ചിരുന്നു.

Related Articles

Back to top button