നന്ദകുമാറിൻറെ മലപ്പുറം വിദ്വേഷ പരാമർശം തള്ളാതെ പിണറായി, പരാമർശം ജാഗ്രതാ നിർദ്ദേശം മാത്രമെന്ന് വിശദീകരണം

 മുതിർന്ന നേതാവും മുൻ എം എൽ എയുമായ പി നന്ദകുമാറിന്റെ വിവാദമായ മലപ്പുറം വിദ്വേഷ പ്രസംഗത്തെ തള്ളാതെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വർഗീയ ശക്തികൾക്ക് അഴിഞ്ഞാടാൻ കഴിയാത്തതും അതിശക്തമായ മതസൗഹാർദ്ദം നിലനിൽക്കുന്നതുമായ പ്രദേശമാണ് മലപ്പുറമെന്ന് പിണറായി ചൂണ്ടിക്കാട്ടി. ഈ അന്തരീക്ഷം തകർക്കാൻ മതമൗലികവാദികളും വർഗീയ ശക്തികളും ശ്രമിക്കുന്നുണ്ടെന്നും, അതിനെതിരെ ജാഗ്രത പാലിക്കണമെന്നുമാണ് നന്ദകുമാർ ഉദ്ദേശിച്ചതെന്നാണ് പിണറായിയുടെ വിശദീകരണം. നന്ദകുമാറിന്‍റെ പ്രസംഗത്തെ രാഷ്ട്രീയ എതിരാളികൾ വക്രീകരിച്ച് പ്രചരിപ്പിക്കുകയാണെന്നും പിണറായി വിജയൻ ആരോപിച്ചു. മലപ്പുറത്ത് സംഘടിപ്പിച്ച സി പി എം വിശാല ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷമുള്ള പൊതുസമ്മേളനത്തിൽ സംസാരിക്കവെയാണ് പിണറായി, നന്ദകുമാറിനെ പിന്തുണച്ച് രംഗത്തെത്തിയത്.

Related Articles

Back to top button