രാഹുൽ ഗാന്ധിക്കെതിരെ ബിജെപി

ഫ്ലൈദുബായ് വിമാനത്തിൽ ഭീകര നീക്കം ചെറുത്ത ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനെ കുറിച്ച് രാഹുൽ ഗാന്ധി മിണ്ടാത്തതിനെ ചോദ്യം ചെയ്ത് വീണ്ടും ബിജെപി. ഭീകരതയെ അനുകൂലിക്കുന്ന അടവുനയം കോൺഗ്രസ് വോട്ട് ബാങ്കിനായി സ്വീകരിക്കുകയാണെന്ന് ബിജെപി വക്താവ് സുധാൻഷു ത്രിവേദി കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദി ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനോട് സംസാരിക്കുകയും ദുബായ് കിരീടാവകാശി നേരിട്ട് സന്ദർശിക്കുകയും ചെയ്ത ശേഷവും കോൺഗ്രസിന്റെ പ്രഥമ കുടുംബത്തിൽ നിന്ന് ആരും ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനെ കുറിച്ച് ഒരക്ഷരം പറഞ്ഞിട്ടില്ലെന്ന് ബിജെപി കുറ്റപ്പെടുത്തി. ബട്ല ഹൗസ് ഏറ്റുമുട്ടലിനെക്കുറിച്ച് കണ്ണീർ പൊഴിച്ച സോണിയ ഗാന്ധിയും ഗാസയെക്കുറിച്ച് വാചാലനായ രാഹുൽ ഗാന്ധിയും എന്തുകൊണ്ട് ഈ വിഷയം കണ്ടില്ലെന്ന് നടിക്കുന്നു എന്നും ബിജെപി ചോദിച്ചു. ഭീകരതയെ അനുകൂലിക്കുന്നതും ചെറുക്കുന്നതുമായ രണ്ട് ആശയങ്ങൾക്കിടയിലുള്ള മത്സരമാണ് ഇന്ത്യയിൽ ഇപ്പോൾ നടക്കുന്നതെന്നും സുധാൻഷു ത്രിവേദി പറഞ്ഞു.

Related Articles

Back to top button