ഗ്യാനേഷ് വഴങ്ങുമോ? കടുപ്പിച്ച് സംഘടനകൾ; രാജി ആവശ്യം ശക്തം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് വീണ്ടും എഎപി പ്രതിഷേധം. പ്രവർത്തകർ സംഘടിച്ച് ഇന്ത്യ ഗേറ്റിലേക്ക് മാർച്ച് നടത്തി. എന്നാല്‍ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. 4 ബസുകളിലായി പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തു നീക്കി. കൂടാതെ, ഇന്ത്യ ഗേറ്റിൽ നിന്നും ജന്തർ മന്ദറിലേക്ക് വിദ്യാർത്ഥി സംഘടനയായ എഐഎസ്എഫ് പ്രതിഷേധം സംഘടിപ്പിച്ചു. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ഉന്നയിച്ച് തന്നെയാണ് പ്രതിഷേധം നടക്കുന്നത്. പ്രതിഷേധക്കാർ പിരിഞ്ഞു പോകണം എന്ന് പൊലീസ് നിർദേശിച്ചിട്ടുണ്ട്. ഇന്ത്യ ഗേറ്റിന് മുന്നിൽ വൻ പോലീസ് സന്നാഹമാണ് നിലവിൽ.




