ഇന്റർസിറ്റി തൃശ്ശൂർ വരെ , ഈ ദിവസങ്ങളിൽ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം

തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ ട്രാക്ക് അറ്റകുറ്റപ്പണി കാരണം വിവിധ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. കണ്ണൂർ എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ്(16306) ചില ദിവസങ്ങളിൽ ഭാഗികമായി റദ്ദാക്കി. മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ്(16348) ചില ദിവസങ്ങളിൽ ഒരുമണിക്കൂറോളം വൈകും. എല്ലാം വിശദമായി അറിയാം.
കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് ഭാഗികമായി റദ്ദാക്കി
കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ്(16306) ഒക്ടോബർ 03, 16, 17, 18, 23, 24, 25, 27, 30, 31, നവംബർ 01 തീയതികളിൽ ഭാഗികമായി റദ്ദാക്കി. ഈ ദിവസങ്ങളിൽ ട്രെയിൻ തൃശ്ശൂരിൽ സർവീസ് അവസാനിപ്പിക്കും.
വൈകിയോടുന്ന ട്രെയിനുകൾ…
മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ്(16348) ഒക്ടോബർ 03, 16, 17, 18, 23, 24, 25, 27, 30, 31, നവംബർ ഒന്ന് തീയതികളിൽ ഒരുമണിക്കൂറോളം വൈകും.
ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്(16307) നവംബർ നാലിന് അരമണിക്കൂറോളം വൈകും.
തിരുവനന്തപുരം സെൻട്രൽ-ഹസ്രത് നിസാമുദ്ദീൻ പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ്(22633) ഒക്ടോബർ 21-ന് അരമണിക്കൂർ വൈകും.
ഈ ട്രെയിനുകളും ഭാഗികമായി റദ്ദാക്കി…
സേലം ഡിവിഷനിലെ അറ്റകുറ്റപ്പണി കാരണം ചില ട്രെയിനുകളും ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.
പാലക്കാട് ടൗൺ-തിരുച്ചിറപ്പള്ളി ജങ്ഷൻ എക്സ്പ്രസ്(16844) ഒക്ടോബർ 24, 27, 29, 31, നവംബർ 03 തീയതികളിൽ ഭാഗികമായി റദ്ദാക്കി. ഈ ദിവസങ്ങളിൽ കൊടുമുടിയിൽ ട്രെയിൻ സർവീസ് അവസാനിപ്പിക്കും. പ്രവൃത്തികൾക്ക് ശേഷം കൊടുമുടിയിൽനിന്ന് തിരുച്ചിറപ്പള്ളിയിലേക്ക് അൺറിസർവ്ഡ് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുമെന്നും റെയിൽവേ അറിയിച്ചു.
ഷൊർണൂർ-കോയമ്പത്തൂർ ജങ്ഷൻ പാസഞ്ചർ(56604) ഒക്ടോബർ 05, 06, 10, 11, 13, 17 തീയതികളിൽ ഭാഗികമായി റദ്ദാക്കി. ഈ ദിവസങ്ങളിൽ ട്രെയിൻ പോത്തന്നൂരിൽ യാത്ര അവസാനിപ്പിക്കും.


