ഗ്യാനേഷ് കുമാറിന് എതിരായ പ്രതിഷേധത്തിലെ പൊലീസ് നടപടി….ഡൽഹിയിൽ നാളെ…

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് എതിരായ പ്രതിഷേധത്തിലെ പോലീസ് നടപടിക്കെതിരെ ഡൽഹിയിൽ നാളെ പൗരമുന്നേറ്റ മാർച്ച്. ഉച്ചകഴിഞ്ഞ് 3 മണിക്ക് ഇന്ത്യ ഗേറ്റിൽ നിന്ന് ജന്തർമന്തറിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തും. ഡൽഹി പോലീസ് വനിതാ പ്രവർത്തകരെയു വനിത മാധ്യമപ്രവർത്തകരെയും അതിക്രമിച്ചു എന്ന് ആരോപിച്ചാണ് മാർച്ച്‌. ഗ്യാനേഷ് കുമാറിന്റെ രാജിയും മാർച്ചിന്റെ ആവശ്യം. ഐസയുടെ നേതൃത്വത്തിലാണ് മാർച്ച് നടക്കുക.

പൊലീസ് കയ്യേറ്റം ചെയ്തെന്ന് ആരോപിച്ച് നേഹ ബോറ രം​ഗത്തെത്തി. ​കഴുത്തിലും കൈകളിലും പരിക്കേറ്റ പാടുകൾ വീഡിയോയിലൂടെ നേഹ ബോറ പുറത്തുവിട്ടു. വനിതാ മാധ്യമപ്രവർത്തകരെയും പ്രതിഷേധക്കാരെയും ശാരീരികമായി ഉപദ്രവിച്ചു. ​ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാനാണ് പൊലീസ് അടിച്ചമർത്തലുകളെന്ന് നേഹ ബോറ വിമർശിച്ചു. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യത്തിൽ തുടർച്ചയായ രണ്ടാം ദിവസും രാജ്യ തലസ്ഥാനം പ്രതിഷേധത്തിൽ മുങ്ങിയിരുന്നു.

Related Articles

Back to top button