കേരള കോൺഗ്രസ് എമ്മിന് അമിത പ്രാധാന്യം നൽകി; സിപിഎം യോഗത്തിൽ വിമർശനം

കോട്ടയത്തെ സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ പാർട്ടിയെ വിമർശിച്ച് പ്രതിനിധികൾ. പാർട്ടി ഭാരവാഹികളുടെ സാമ്പത്തിക ഇടപാടുകളിൽ നിയന്ത്രണം കൊണ്ടുവരണമെന്ന അഭിപ്രായമുയർന്നു. സഹകരണ ബാങ്ക് പ്രവർത്തനങ്ങളിൽ പല നേതാക്കൾക്കും വീഴ്ച ഉണ്ടാകുന്നുവെന്നും നേതാക്കളുടെ മനോഭാവവും ഇടപെടലുമാണ് കനത്ത പരാജയത്തിന് കാരണമെന്നും യോഗത്തിൽ വിമർശനം ഉയർന്നു. കോട്ടയം ജില്ലയിൽ സംഘടനാ പ്രവർത്തനത്തിന്റെ ശക്തി കുറഞ്ഞതായും വിമർശിക്കപ്പെട്ടു.



