വേളാങ്കണ്ണി പള്ളിയിലേക്ക് ഇനി ഏത് സമയത്തും വരാം; ഭക്തർക്ക് ഇന്നുമുതൽ…

തമിഴ്നാട്ടിലെ പ്രശസ്ത തീർഥാടന ദേവാലയമായ വേളാങ്കണ്ണി ആരോഗ്യ മാതാ ബസിലിക്കയിലേയ്ക്ക് ഇന്നു മുതൽ 24 മണിക്കൂറും ഭക്തർക്കു പ്രവേശനം അനുവദിക്കും. രാത്രി വൈകിയും പുലർച്ചെയും വേളാങ്കണ്ണിയിലെത്തുന്ന തീർഥാടകരുടെ സൗകര്യം കണക്കിലെടുത്താണ് പുതിയ തീരുമാനം. പുലർച്ചെ 5 മുതൽ രാത്രി 9 വരെ മാത്രമായിരുന്നു മുൻപു പ്രവേശനം.



