ഓപ്പറേഷൻ തൂഫാൻ…. കൊല്ലത്ത് എംഡിഎംഎയുമായി ഒരാൾ പിടിയിൽ

കൊല്ലം: സ്കൂളിന് സമീപത്തുനിന്നും എംഡിഎംഎയുമായി മധ്യവയസ്കൻ പിടിയിൽ. പെരുമ്പുഴ സെറ്റിൽമെന്റ് ഉന്നതിയിൽ ‘പൊടിമോൻ’ എന്ന് വിളിക്കുന്ന ദുഷ്യന്തൻ (53) ആണ് അറസ്റ്റിലായത്. പരുത്തിയറ സ്കൂളിന് സമീപം പൂയപ്പള്ളി പൊലീസും കൊല്ലം റൂറൽ ഡാൻസാഫ് ടീമും ചേർന്ന് നടത്തിയ പരിശോധനയിലാണ് വൻ ലഹരിമരുന്ന് ശേഖരവുമായി ദുഷ്യന്തൻ പിടിയിലായത്.

403.940 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. ലഹരിമാഫിയയ്ക്കെതിരെ സംസ്ഥാനത്തുടനീളം നടക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ നടപടികളുടെ ഭാഗമായാണ് അറസ്റ്റ്. കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി ഷാജി സുഗുണൻ ഐപിഎസിന്റെ നിർദ്ദേശപ്രകാരം കൊട്ടാരക്കര ഡിവൈഎസ്പി ഷെരീഫിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് ലഹരിമരുന്ന് വിതരണക്കാർക്കായി പരിശോധന ശക്തമാക്കിയിരുന്നു.

Related Articles

Back to top button