അധ്യാപികമാരുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു….3 വിദ്യാര്‍ത്ഥികള്‍ക്ക്…

അധ്യാപികമാരുടെ ചിത്രം മോര്‍ഫ് ചെയ്ത സംഭവത്തില്‍ മൂന്ന് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. കോഴിക്കോട് പേരാമ്പ്രയിലാണ് സംഭവം. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അധ്യാപികമാരുടെ ചിത്രം മോര്‍ഫ് ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. ഫോട്ടോ ടെലിഗ്രാം ഗ്രൂപ്പുകളില്‍ കണ്ട മറ്റ് വിദ്യാര്‍ത്ഥികളാണ് സംഭവം സ്‌കൂള്‍ അധികൃതരെ അറിയിച്ചത്.

ജൂണ്‍ മാസത്തില്‍ ചിത്രങ്ങള്‍ ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ സ്‌കൂള്‍ അധികാരികളും അധ്യാപകരും പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടെയും മൊഴി രേഖപ്പെടുത്തിയെന്നാണ് വിവരം. മൂന്ന് പേരും പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളാണ്. വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെയും വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തി എന്നാണ് വിവരം.

Related Articles

Back to top button