സ്വത്തുതർക്കത്തെ തുടർന്ന് വയോധികയുടെ ദേഹത്തേയ്ക്ക് ചൂടുവെള്ളം ഒഴിച്ച സംഭവം; അശ്വതി അച്ചുവിന്റെ മകൾ…

കൊല്ലം: കൊല്ലത്ത് സ്വത്തുതർക്കത്തെ തുടർന്ന് വയോധികയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസിൽ ചെറുമകൾ പിടിയിൽ. ആയൂർ സ്വദേശി അമൃതയാണ് (18) ചടയമംഗലം പൊലീസിന്റെ പിടിയിലായത്. മാതാവ് അശ്വതി പറഞ്ഞതിനാലാണ് തിളച്ച വെള്ളം ഒഴിച്ചതെന്ന് അമൃത പൊലീസിന് മൊഴി നൽകി. കേസിൽ അശ്വതി ഇപ്പോഴും ഒളിവിലാണ്.
സെപ്തംബർ 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആയൂർ ഇടമുളയ്ക്കൽ സ്വദേശിയായ രാധാമണിക്കാണ് (61) പൊള്ളലേറ്റത്. വീട്ടിലെ സിറ്റൗട്ടിലിരിക്കുകയായിരുന്ന രാധാമണിയുടെ മുഖത്ത് അമൃത തിളച്ച വെള്ളം ഒഴിക്കുകയായിരുന്നു. മുഖത്തും കഴുത്തിലും ഗുരുതരമായി പൊള്ളലേറ്റ രാധാമണി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.



