‘അച്ഛൻ നവോത്ഥാന സമിതി അധ്യക്ഷനാകുന്നു, മകൻ ബിജെപി സഖ്യ നേതാവും’..

എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കടുത്ത വിമർശനവുമായി സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജൻ. എസ് എൻ ഡി പി ജനറൽ സെക്രട്ടറിയായിരുന്ന സി കേശവനിൽ നിന്ന് ഇപ്പോഴത്തെ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനിലേക്കുള്ള ദൂരം എത്രയാണെന്ന് ചോദിച്ച അദ്ദേഹം, മുൻപ് ‘നായാടി മുതൽ നമ്പൂതിരി വരെ’ എന്ന് പറഞ്ഞിരുന്ന വെള്ളാപ്പള്ളി ഇപ്പോൾ ‘നായാടി മുതൽ നസ്രാണി വരെ’ എന്നാണ് പറയുന്നതെന്നും ചൂണ്ടിക്കാട്ടി. മുസ്ലീങ്ങളെ ബോധപൂർവം മാറ്റിനിർത്തുകയാണെന്നും ജയരാജൻ ആരോപിച്ചു. അച്ഛൻ വെള്ളാപ്പള്ളി നടേശൻ നവോത്ഥാന സമിതി അധ്യക്ഷനാകുകയും മകൻ തുഷാർ വെള്ളാപ്പള്ളി ബി ജെ പി സഖ്യത്തിന്റെ നേതാവാകുകയും ചെയ്യുന്ന വൈരുധ്യമാണ് കേരളത്തിൽ സംഭവിക്കുന്നതെന്നും ജയരാജൻ രൂക്ഷമായി വിമർശിച്ചു.

Related Articles

Back to top button