ഒറ്റക്കെട്ടായി ഇന്ത്യ സഖ്യം… ഗ്യാനേഷ് കുമാറിനെതിരെ ഒക്ടോബർ 6ന്…

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഇന്ത്യ സഖ്യം. ഒക്ടോബർ 6ന് പ്രതിപക്ഷ എംപിമാർ തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തും. തിരഞ്ഞെടുപ്പ് നടപടികളുമായി ബന്ധപ്പെട്ട ആശങ്കകൾ ഉന്നയിച്ചാണ് മാർച്ച്. ഒക്ടോബർ രണ്ടാം വാരത്തിൽ പ്രതിപക്ഷ പാർട്ടി നേതാക്കൾ രാഷ്ട്രപതിയെ കാണാനും അനുമതി തേടും. വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട നടപടികളിൽ ക്രമക്കേട് ആരോപിച്ചാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം.

ഒക്ടോബർ 2 മുതൽ 8 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ‘സേവ് ഡെമോക്രസി’ എന്ന പേരിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും ഇന്ത്യ സഖ്യം തീരുമാനിച്ചിട്ടുണ്ട്. യോഗത്തിന് ശേഷം നേതാക്കൾ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കുമെന്ന് വ്യക്തമാക്കി. ഗ്യാനേഷ് കുമാർ തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന ആരോപണമാണ് പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി ഉന്നയിച്ചത്. ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നും അവർ ആവശ്യപ്പെട്ടു. നേരത്തെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളെയും എസ്.ഐ.ആർ നടപടികളെയും മമത വിമർശിച്ചിരുന്നു. യോഗത്തിൽ ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെയും ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും ഓൺലൈനായി പങ്കെടുത്തതായി നേതാക്കൾ അറിയിച്ചു. വിഷയത്തിൽ ഒരുമിച്ച് മുന്നോട്ടുപോകാനും പ്രതിഷേധ പരിപാടികൾ ഏകോപിപ്പിക്കാനുമാണ് യോഗത്തിലെ തീരുമാനം.

Related Articles

Back to top button