21 ദിവസം പ്രായമായ കുഞ്ഞിന് നല്‍കിയത് കാലാവധി കഴിഞ്ഞ മരുന്ന്….

ഇടുക്കി മെഡിക്കല്‍ കോളേജില്‍ 21 ദിവസം പ്രായമുള്ള നവജാത ശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയതായി പരാതി. കഴുത്തിലെ അലര്‍ജിക്ക് ചികിത്സ തേടിയെത്തിയ കുടുംബത്തിനാണ് ഫാര്‍മസിയില്‍ നിന്നും മരുന്ന് ലഭിച്ചത്. മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി എത്തിയ ഇടുക്കി ഭൂമിയാങ്കുളം സ്വദേശി സോബിന്‍ സണ്ണിയുടെ കുഞ്ഞിനാണ് കലാവധി കഴിഞ്ഞ മരുന്ന് നല്‍കിയത്. കുഞ്ഞിന് നല്‍കുന്നതിന് മുമ്പ് കാലാവധി പരിശോധിച്ചതിനാല്‍ അപകടം ഒഴിവായി എന്നാണ് കുടുംബം പറയുന്നത്.



