കരുവാറ്റ കൊലപാതകം…പെൺകുട്ടിയെ ചോദ്യംചെയ്യാൻ അനുമതി…

ചേർത്തല: കരുവാറ്റ കൊലപാതകക്കേസിൽ കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികൾക്കും ജാമ്യം. ജുവനൈൽ ജസ്റ്റിസ് ബോർഡ് സിറ്റിങ്ങിലാണ് അപേക്ഷ പരിഗണിച്ച് ജാമ്യം നൽകി ഉത്തരവായത്. കുറ്റാരോപിതയായ പെൺകുട്ടിയെ ചോദ്യംചെയ്യാൻ അന്വേഷണസംഘത്തിന് അനുമതിയും നൽകി.
രക്ഷിതാക്കളുടെ സംരക്ഷണച്ചുമതലയിലാണ് മൂന്നു പേരെയും വിടുന്നത്. ചൊവ്വാഴ്ച ഇവരെ മായിത്തറയിലെ സംരക്ഷണ കേന്ദ്രത്തിൽനിന്നു വിടും. കൗൺസലിങ് അടക്കമുള്ള നടപടികൾ തുടരാൻ ബോർഡ് നിർദേശം നൽകി.



