കേരളത്തിൽ 3 പുതിയ തൊഴിൽ നിയമങ്ങൾക്ക് ശുപാർശ

കേന്ദ്രസർക്കാരിന്റെ ലേബർ കോഡുകൾ സംസ്ഥാനത്ത് നടപ്പാക്കുന്ന സാഹചര്യത്തിൽ തൊഴിലാളികളുടെ തൊഴിൽസുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ മൂന്ന് പുതിയ നിയമങ്ങൾ കൊണ്ടുവരണമെന്ന് വിദഗ്ധസമിതി ശുപാർശ. കരാർ തൊഴിലാളികൾ, ദിവസവേതനക്കാർ, അസംഘടിത മേഖലയിലെ തൊഴിലാളികൾ, ശുചീകരണ-ഗാർഹിക തൊഴിലാളികൾ തുടങ്ങിയവർക്കായി പ്രത്യേക നിയമപരിരക്ഷ ഉറപ്പാക്കുന്നതാണ് നിർദേശങ്ങളുടെ പ്രധാന ലക്ഷ്യം.

സുപ്രീംകോടതി മുൻജഡ്ജി ജസ്റ്റിസ് ഗോപാലഗൗഡ അധ്യക്ഷനായ സമിതിയാണ് മൂന്ന് കരടുബില്ലുകൾക്ക് ശുപാർശ നൽകിയത്. ലേബർ കോഡുകൾ പഠിക്കുന്നതിനായി എൽഡിഎഫ് സർക്കാരാണ് ഈ സമിതിയെ നിയോഗിച്ചിരുന്നത്.

Related Articles

Back to top button